പൈവളിഗെ: ബൈക്കുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിന് ഗുരുതരമായി പരിക്കേറ്റു. ചിപ്പാര്‍ ബായാര്‍ നേതഗുളി ഹൗസിലെ എൻ. കിഷന് (25) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പിതാവ് മാധവ ദേവാഡിഗെ (55) യെ വിദഗ്ധ ചികിത്സകള്‍ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പെര്‍മുദെ പെരിയടുക്കയിലാണ് അപകടമുണ്ടായത്. കിഷന് ഓടിച്ചിരുന്ന സ്കൂട്ടറും എതിരെ വരികയായിരുന്ന മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അച്ഛനെയും മകനെയും നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിഷന്റെ ജീവന് രക്ഷിക്കാനായില്ല.